പാർട്ടി ഓഫീസ് തകർത്തത് സർക്കാരിന്റെ അറിവോടെ: പാലോട് രവി
1300192
Sunday, June 4, 2023 11:56 PM IST
വെള്ളറട: പാര്‍ട്ടി ഓഫീസ് തകര്‍ത്തത് സര്‍ക്കാരിന്റെ അറിവോടുകൂടെയാണന്ന് പലോട് രവി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് തകര്‍ത്തത് എസ്എഫ് ഐ പ്രവര്‍ത്തകരാണെങ്കിലും ഇതിനുവേണ്ട നിര്‍ദേശം നല്‍കിയത് സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണെന്നും ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്.
ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ ഫോട്ടോ അടക്കമുള്ള സാധനസാമഗ്രികളാണ് തകർക്കപ്പെട്ടത്. പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തെളിവെടുപ്പ് നടത്താന്‍ പോലും തയാറായിട്ടില്ല. ഇതില്‍ നിന്നും മനസിലാകുന്നത് ഇതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ സിപിഎം ഭരിക്കുന്ന സര്‍ക്കാരാണെന്ന് ഉറപ്പാണന്നും പാലോട് രവി പറഞ്ഞു.
അഡ്വ. ഗിരീഷ് കുമാര്‍, പാക്കോട് സുധാകരന് നായര്‍, സോമന്‍കുട്ടി നായര്‍, അഡ്വ മഞ്ചവിളാകം ജയന്, അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി, വെള്ളറട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, സാബുപണിക്കര്‍, മണലി സ്റ്റാന്‍ലി, ശ്യാം തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പാലോട് രവി ക്കൊപ്പമുണ്ടായിരുന്നു.