ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
1299901
Sunday, June 4, 2023 7:01 AM IST
വിഴിഞ്ഞം: പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആഴിമല ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ആഴിമല ശിവക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കടൽത്തീരത്തും ശുചീകരണ പ്രവർത്തനവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. പാങ്ങോട് സൈനിക കേന്ദ്രത്തിലെ 300 സൈനികർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.