ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
1299898
Sunday, June 4, 2023 7:01 AM IST
പൂവാർ: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ശുദ്ധി പദ്ധതി പ്രകാരം പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് നിർമിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെയും പുതുതായി വാങ്ങിയ വാഹനത്തിന്റെയും ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.പൂവാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആര്യദേവൻ, ഡോ.എസ്. മിനി തുടങ്ങിയവർ പങ്കെടുത്തു.