നെയ്യാറ്റിൻകരയിൽ 12 വിദ്യാലയങ്ങളുടെ എസ്പിസി പാസിംഗ് ഔട്ട് പരേഡ്
1297912
Sunday, May 28, 2023 3:05 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പോലീസ് സബ് ഡിവിഷന്റെ കീഴിലെ 12 വിദ്യാലയങ്ങള്‍ പങ്കെടുത്ത എസ്പിസി പാസിംഗ്ഔട്ട് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അഭിവാദ്യം സ്വീകരിച്ചു. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, വിദ്യാഭ്യാസ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ. സാദത്ത് എന്നിവര്‍ സംബന്ധിച്ചു. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് എച്ച്എസ്എസ്, ഗവ. ഗേള്സ്എച്ച്എസ്എസ്, പെരുന്പഴുതൂര്‍ ഗവ. എച്ച്എസ്, വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്എസ്എസ്, ബാലരാമപുരം, മാരായമുട്ടം, ആനാവൂര്‍, കാഞ്ഞിരംകുളം, പൂവാര്‍, കുളത്തൂര്‍ ഗവ. എച്ച്എസ്എസുകൾ, ലൂര്‍ദ്ദുപുരം സെന്റ് ഹെലന്‍സ് എച്ച്എസ്എസ്, വിരാലി വിമല ഹൃദയ എച്ച്എസ്എസ് സ്കൂളുകളിലെ എസ്പിസി കേഡറ്റുകൾ പങ്കെടുത്തു.