തിരുവനന്തപുരം: മയക്കുമരുന്ന് കടത്തൽ തടയുന്നതിനും, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും, മറ്റു നിയമവിരുദ്ധ പ്രവർത്തികൾ തടയുന്നതിനുമായി ഓപ്പറേഷൻ "ബ്ലൂ നെറ്റ് ’എന്ന പേരിൽ നടത്തി വരുന്ന അപ്രതീക്ഷിത വാഹന പരിശോധനയിൽ നിയമ ലംഘനം നടത്തിയ 64 പേർ പിടിയിലായി. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷൻ ബ്ലൂ നെറ്റ് വാഹന പരിശോധനയിൽ 849 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച 27 പേരും, മറ്റു നിയമലംഘനങ്ങൾ നടത്തിയ 37 പേരുമാണ് പിടിയിലായത്.