നിയമസഭയ്ക്കുള്ളിലെ അതിക്രമം: പ്രതിഷേധ സദസ് സംഘടിപ്പിച്ചു
Tuesday, March 21, 2023 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രെ മ​ർ​ദിച്ച എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
മുൻ എംഎൽഎയും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമായ കെ ​എ​സ്. ശ​ബ​രി​നാ​ഥ​ൻ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ നെ​ടു​മ​ങ്ങാ​ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെ​പി​സി​സി സെ​ക്ര​ട്ട​റി ര​മ​ണി പി. ​നാ​യ​ർ. ഡി​സി​സി സെ​ക്ര​ട്ട​റി നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, അ​ഡ്വ​. അ​രു​ൺ​കു​മാ​ർ, അ​ർ​ജു​ന​ൻ, കെ.ജെ. ബി​നു, സ​ജാ​ദ് മ​ന്നൂ​ർ​കോ​ണം, കൗ​ൺ​സി​ല​ർമാ​രാ​യ ഫാ​ത്തി​മ, സ​ന്ധ്യാ സു​മേ​ഷ്, ആ​ദി​ത്യ വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.