ഏകദിന കാർഷിക ശില്പശാല
1279786
Tuesday, March 21, 2023 11:56 PM IST
നെടുമങ്ങാട്: കർഷകർക്കായി വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംഘടിപ്പിച്ച ഏകദിന കാർഷിക ശില്പശാല വാർഡ് അംഗം എൽ.പി. മായാദേവി ഉദ്ഘാടനം ചെയ്തു. മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘുരാമദാസ് അധ്യക്ഷനായി. കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം സംസാരിച്ചു. കൃഷി വിജ്ഞാനകേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റുകളായ ജി. ചിത്ര, ജ്യോതി റേച്ചൽ വർഗീസ് എന്നിവർ ക്ലാസെടുത്തു.
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാരിൽ നിന്നുമുള്ള സാമ്പത്തിക സഹായങ്ങളെ കുറിച്ച് എഐഎഫ് സംസ്ഥാന കോ-ഓഡിനേറ്റർ സുമിത്ര മനോജ് സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 75 കർഷകർ പങ്കെടുത്തു.