റി​തു സാ​രം​ഗി ബ്യൂ​ട്ടി ക്വീ​ൻ, ദേ​വ് പി​ള്ള മാ​ൻ ഓ​ഫ് ദി ​ഇ​യ​ർ
Monday, December 5, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ലു​ലു ബ്യൂ​ട്ടി ഫെ​സ്റ്റ് 2022ൽ ​ലു​ലു​ഹീ​ൽ ബ്യൂ​ട്ടി ക്വീ​ൻ കി​രീ​ടം റി​തു സാ​രം​ഗി​യും ലു​ലു ഉ​സ്ത്രാ മാ​ൻ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം ദേ​വ് പി​ള്ള​യും സ്വ​ന്ത​മാ​ക്കി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ് റി​തു. ദേ​വ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ്.
എ​റ​ണാ​കു​ളം സ്വ​ദേ​ശി വൈ​ഷ്ണ​വി, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി രോ​ഹി​ത് വി​ജ​യ​ൻ എ​ന്നി​വ​ർ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​വീ​ണ നാ​ഥ്, മി​ർ​ഷ​ൽ അ​സീ​സ് എ​ന്നി​വ​ർ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളാ​യ യാ​ർ​ഡ്‌​ലി​യും എ​ൻ​ചാ​ന്‍റ​റും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഫെ​സ്റ്റ് ന​ടി അ​ഹാ​ന കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലു​ലു ഗ്രൂ​പ്പ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഷ​ഡാ​ന​ന്ദ​ൻ, റീ​ജ​ണ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൾ സ​ലീം ഹ​സ​ൻ, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഇ.​വി. രാ​ജേ​ഷ്, ബ​യിം​ഗ് മാ​നേ​ജ​ർ സി.​എ. റ​ഫീ​ഖ്, മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​കെ. ഷെ​റീ​ഫ്, ഹീ​ൽ മോ​ഡോ​ണ്‍ ട്രേ​ഡ് കേ​ര​ള ഹെ​ഡ് സി​നോ​ജ് വി​ൻ​സെ​ന്‍റ്, ബി​നു ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.