ലഹരിക്കെതിരേ "യോദ്ധാവ്'; ജില്ലാതല ഉദ്ഘാടനം നടത്തി
1225333
Tuesday, September 27, 2022 11:46 PM IST
പേരൂര്‍ക്കട: ലഹരിക്കെതിരേ സിറ്റി പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിക്ക് തുടക്കമായി. സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
"ലഹരിമുക്ത തലമുറയ്ക്കായി അണിചേരാം, കരുതലായി, കാവലായി നമുക്കു കൈകോര്‍ക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അണിനിരത്തി ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
ഡിസിപി അജിത്കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാര്‍ മൊറൈസ്, സ്കൂള്‍ മാനേജര്‍ ഫാ. ജെറോം അല്‍ഫോണ്‍സ്, ഹെഡ്മാസ്റ്റര് ജോണ്‍ ഇ. ജയന്, വാര്‍ഡ് കൗണ്‍സലര്‍ ഗായത്രി ബാബു എന്നിവര്‍ പങ്കെടുത്തു.