തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കും
Saturday, November 9, 2024 7:51 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ:​ ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ​യോ​ഗം തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യ്ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്തു ഷെ​ൽ​ട്ട​ർ ആ​രം​ഭി​ക്കും. പു​ല്ലൂ​റ്റ് കെ​ടി​എം കോ​ള​ജി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഹോം ​സ്റ്റേ ഉ​ട​മ​സ്ഥ​രു​ടെ യോ​ഗം ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ക്കും. ഈ ​യോ​ഗ​ത്തി​ൽ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, കോ​ള​ജ് അ​ധി​കൃ​ത​ർ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ​കൂ​ടി പ​ങ്കെ​ടു​പ്പി​ക്കും.

പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രി​ൽ​നി​ന്നു ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം​ചേ​രു​ന്ന​ത്. കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എ​ൻ. വി​ന​യ​ച​ന്ദ്ര​ൻ, കെ. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് വി​ഷ​യം കൗ​ൺ​സി​ലി​ൽ ഉ​ന്ന​യി​ച്ച​ത്. ന​ഗ​ര​സ​ഭാ അ​ഞ്ചാം​വാ​ർ​ഡി​ൽ വ​ട​ക്കേ​ന​ട​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​ള്ള ബ​സ്‌​സ്റ്റോ​പ്പി​നോ​ടു​ചേ​ർ​ന്നു വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കെ​യ്കോ സ​മ​ർ​പ്പി​ച്ച 4,96,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു.

നി​ർ​മാ​ണം ഉ​ട​നെ ആ​രം​ഭി​ക്കു​ന്ന​തി​ന് ക​ത്തു​ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യി​ലെ നി​ല​വി​ലു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ്ഫീ​സ്, അ​പേ​ക്ഷ ഫീ​സ്, സ്ക്രൂ​ട്ടി​നി ഫീ​സ് എ​ന്നി​വ​യു​ടെ നി​ര​ക്ക് സ​ർ​ക്കാ​ർ കു​റ​വു​വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തെ ഈ​ടാ​ക്കി​യ അ​ധി​ക​തു​ക തി​രി​ച്ചു​ന​ൽ​കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ വ​സ്തു​നി​കു​തി പ​രി​ഷ്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഡി​മാ​ൻ​ഡ് നോ​ട്ടീ​സ് ന​ൽ​കി​യ കാ​ല​യ​ള​വി​ന് മു​മ്പു​ള്ള പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​നും നി​കു​തി പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട ഉ​ട​മ​ക​ൾ അ​ട​യ്ക്കേ​ണ്ട നി​കു​തി കു​ടി​ശി​ക ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ഗ​ഡു​ക്ക​ൾ ആ​യി ഒ​ടു​ക്കു​ന്ന​തി​നും കൗ​ൺ​സി​ൽ അ​നു​മ​തി​ന​ൽ​കി. ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ഗീ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ദി​ന​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ആ​ർ. ജൈ​ത്ര​ൻ, ടി.​എ​സ്. സ​ജീ​വ​ൻ, വി.​എം. ജോ​ണി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.