കോ​ടാ​ലി - മോ​നൊ​ടി റോ​ഡി​ല്‍ കു​ഴി​ക​ള്‍​ നി​റ​ഞ്ഞു
Saturday, November 9, 2024 7:51 AM IST
കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി - മൊ​നൊ​ടി റോ​ഡി​ല്‍ കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ​ത് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദുഃ​സ​ഹ​മാ​ക്കു​ന്നു. റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​ട്ട് നാ​ളേ​റെ​യാ​യി​ട്ടും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളാ​യ മോ​നൊ​ടി, ക​ട​മ്പോ​ട്, മാ​ങ്കു​റ്റി​പ്പാ​ടം, മു​ട്ട​ത്തു​കു​ള​ങ്ങ​ര, കു​ട്ടി​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് കോ​ടാ​ലി - മോ​നൊ​ടി റോ​ഡ്. നേ​ര​ത്തെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് വി​ക​സി​പ്പി​ച്ച മൂ​ന്നു​മു​റി - ഒ​മ്പ​തു​ങ്ങ​ല്‍ - ക​മ​ല​ക്ക​ട്ടി റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണി​ത്. മാ​ങ്കു​റ്റി​പ്പാ​ടം ശാ​ന്തി​ന​ഗ​ര്‍, ക​ട​മ്പോ​ട് കാ​ട്ടു​ങ്ങ​ല്‍​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡു​ത​ക​ര്‍​ന്ന് വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഈ ​കു​ഴി​ക​ളി​ല്‍പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത് പ​തി​വു​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.

പ​തി​വാ​യി റോ​ഡി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍​ത്തി ടൈ​ല്‍​വി​രി​ക്കു​ക​യും വ​ശ​ങ്ങ​ളി​ലെ കാ​ന​ക​ള്‍ പു​ന​രു​ദ്ധ​രി​ച്ച് വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ള്ള സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ല്‍ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ക​ട​മ്പോ​ട് കാ​ട്ടു​ങ്ങ​ല്‍​പ​ടി ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യെ​ങ്കി​ലും പ​ണി ന​ട​ന്നി​ട്ടി​ല്ല. അ​ഞ്ചു​വ​ര്‍​ഷം​മു​മ്പ് കോ​ടാ​ലി - മോ​നൊ​ടി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഫ്ല​ക്‌​സ് ബോ​ര്‍​ഡ് അ​റി​യി​പ്പു​ക​ള്‍ വ​ന്നെ​ങ്കി​ലും ഒ​ന്നും​ന​ട​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.