പീ​ച്ചി ഗ​വ​. ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ഇ​ല്ല; രോ​ഗി​ക​ൾ വലയുന്നു
Friday, November 8, 2024 6:46 AM IST
പ​ട്ടി​ക്കാ​ട്: പീ​ച്ചി ഗ​വ​. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കാ​ൻ ഡോ​ക്ട​ർ ഇ​ല്ലാ​താ​യ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ് രോ​ഗി​ക​ൾ. നി​ല​വി​ലെ ഡോ​ക്ട​ർ ര​ണ്ടു​മാ​സ​ത്തെ ലീ​വ് എ​ടു​ത്ത​തോ​ടെ​യാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ വ​ല​യാ​ൻ തു​ട​ങ്ങി​യ​ത്.

ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​പി സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഡോ​ക്ട​ർ സ്ഥ​ല​ത്തെ​ത്താ​റി​ല്ല. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഫാ​ർ​മ​സി​സ്റ്റ് മ​രു​ന്ന് ന​ൽ​കി പ​റ​ഞ്ഞു​വി​ടു​ന്ന പ​തി​വാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് പീ​ച്ചി വാ​ർ​ഡ് മെ​മ്പ​ർ ബാ​ബു തോ​മ​സ് പ​റ​ഞ്ഞു.

വി​ല​ങ്ങ​ന്നൂ​ർ, പീ​ച്ചി, ചെ​ന്നാ​യ്പ്പാ​റ വെ​ള്ള​ക്കാ​രി​ത്ത​ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​മ​ര​വെ​ള്ള​ച്ചാ​ൽ കോ​ള​നി ഉ​ൾ​പ്പെ​ടു​ന്ന ആ​ദി​വാ​സി മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് പീ​ച്ചി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യെ​യാ​ണ്. എ​ന്നാ​ൽ ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്തു ആ​ശു​പ​ത്രി​യി​ൽ എ​ത്തു​മ്പോ​ൾ ഡോ​ക്ട​ർ സ്ഥ​ല​ത്തി​ല്ലാ​തെ വ​രു​ന്ന​താ​ണ് രോ​ഗി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.