"സീ​നി​യ​ർ - ജൂ​ണി​യ​ർ ബ​ന്ധം നീ​തി​ന്യാ​യവ്യ​വ​സ്ഥ​യ്ക്ക് അ​നി​വാ​ര്യം'
Sunday, September 29, 2024 1:43 AM IST
തൃ​ശൂ​ർ: ആ​ധു​നി​ക​കാ​ല​ഘ​ട്ട​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രി​ലെ മു​തി​ർ​ന്ന​വ​രും ജൂ​ണി​യേ​ഴ്സും നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യി​ൽ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു​പോ​കേ​ണ്ട​വ​രാ​ണെ​ന്നും പ്ര​ഫ​ഷ​ൻ എ​ന്ന​തു സ​മ​ർ​പ്പ​ണ​മാ​ണെ​ന്നും അ​ത് വ്യ​വ​ഹാ​ര​പ്ര​ക്രി​യ​യി​ൽ ജു​ഡീ​ഷ​റി​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യി​രി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൃ​ശൂ​ർ ബാ​ർ അ​സോ​സി​യേ​ ഷ​നി​ൽ അ​ഡ്വ. എം.​ആ​ർ. കു​റു​പ്പ് മെ​മ്മോ​റി​യ​ൽ ലോ ​ല​ക്ച​ർ പ​ര​ന്പ​ര​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​ സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ക്ഷ​ദ്വീ​പ് ജി​ല്ലാ ജ​ഡ്ജി അ​നി​ൽ കെ. ​ഭാ​സ്ക​ർ വി​ഷ​യാ​വ​ത​ര​ ണം ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി പി.​പി. സെ​യ്ത​ല​വി, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ​സ്. അ​നീ​ഷ്, അ​ഡ്വ.​പി. സ​തീ​ശ്‌കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.