അ​ക്വാ റീ​ജി​യ ക്വി​സ്; പൂ​ങ്കു​ന്നം ഹ​രി​ശീ ​വി​ദ്യാ​നി​ധി സ്കൂ​ൾ ജേ​താ​ക്ക​ൾ
Sunday, September 29, 2024 1:43 AM IST
തൃ​ശൂ​ർ: ടൈം ​തൃ​ശൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റീ​ജ​ണ​ൽ തി​യ​റ്റ​റി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ ​ഇ​ന്‍റ​ർ​സോ​ണ്‍ ​ക്വി​സ് ​മ​ത്സ​ര​മാ​യ അ​ക്വ റീ​ജി​യ​യു​ടെ തൃ​ശൂ​ർ സി​റ്റി ഫൈ​ന​ൽ ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പൂ​ങ്കു​ന്നം ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ചാ​ല​ക്കു​ടി സി​കെ​എം​എ​ൻ​എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും തൃ​ശൂ​ർ ​സെ​ന്‍റ് ​തോ​മ​സ് ​കോ​ള​ജ് ​ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും ​ക​ര​സ്ഥ​മാ​ക്കി.

137 ഓ​ളം ​ടീ​മു​ക​ളാ​ണ് സി​റ്റി ​ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്ത​ത്. ടൈം ​തൃ​ശൂ​ർ ​സെ​ന്‍റ​ർ ​ഡ​യ​റ​ക്ട​ർ ​ഡി​ജു ​ജോ​സ്, സീ​നി​യ​ർ ​ജ​ന​റ​ൽ ​ഫ്രാ​ഞ്ചൈ​സി ഡ​വ​ല​പ്മെ​ന്‍റ് ​മാ​നേ​ജ​ർ ​സു​ശീ​ൽ ​തോ​മ​സ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ​നി​ർ​വ​ഹി​ച്ചു.

മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ഹ​രി​ശ്രീ ​സ്കൂ​ൾ നാ​ലി​നു ​കൊ​ച്ചി​യി​ൽ ​ന​ട​ക്കു​ന്ന സോ​ണ​ൽ ​ഫൈ​ന​ലി​ൽ ​മ​ത്സ​രി​ക്കാ​നും യോ​ഗ്യ​ത ​നേ​ടി.