നാ​ഷ​ണ​ൽ ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു
Saturday, September 28, 2024 7:11 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ലെ മീ​ഡി​യ വി​ഭാ​ഗ​വും നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് തൃ​ശൂ​രും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ​ത​ല ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ല​ച്ചി​ത്ര നി​രൂ​പ​ക​നും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പ്ര​ഫ.​ഐ. ഷ​ൺ​മു​ഖ​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി.

മീ​ഡി​യ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ജോ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ചെ​റി​യാ​ൻ ജോ​സ​ഫ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് ജോ​സ​ഫ് ജേ​ക്ക​ബ്, റെ​ഡ് എ​ഫ്എം പ്രോ​ഗ്രാം ഹെ​ഡ് അ​രു​ൺ ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ധി അ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​ത്. വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ: അ​ണ്ട​ർ ദ ​സെ​യിം സ്കൈ- ​മി​ക​ച്ച ഹ്ര​സ്വ​ചി​ത്രം, മേ​ൽ​വി​ലാ​സം- മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി, ടി.​ആ​ർ. ദേ​വ​രാ​ജ് - മി​ക​ച്ച സം​വി​ധാ​യ​ക​ൻ, കു​ർ​പെ​ൻ ബെ​ൻ- മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ, കെ. ​മു​ഹ​മ്മ​ദ് ഷാ​ജ​ഹാ​ൻ- മി​ക​ച്ച എ​ഡി​റ്റ​ർ, സ​രി​ത- പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം.