മാന്തുരുത്തി നിവാസികൾ എസ്എൻ പുരം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
Saturday, September 28, 2024 7:11 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യു​ള്ള മാ​ന്തു​രു​ത്തി​ക​ട​വി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​മെ​ന്നു​ള്ള അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സ​മ​ര​വു​മാ​യി എ​ത്തി.

ശാ​ന്തി​പു​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ജാ​ഥ ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ന്നിൽ മ​തി​ല​കം പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​പ്പോ​ൾ മ​തി​ല​ക​ത്തുനി​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ജ​ന​കീ​യ സ​മി​തി​യു​മാ​യി ച​ർ​ച്ചന​ട​ത്തി.

അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വ​രെ മ​തി​ല​കം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്കുള്ള വാ​ൽവു​ക​ൾ അ​ട​ച്ച് കോ​ത​പ​റ​മ്പി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​മെ​ന്ന് ഉ​റ​പ്പുന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞുപോ​യ​ത്.