കോ​ട്ട​യ്ക്ക​ൽ കോ​ളജി​ൽ സു​വ​ർ​ണജൂ​ബി​ലി
Saturday, September 28, 2024 7:11 AM IST
മാള: ​കോ​ട്ട​യ്ക്ക​ൽ സെ​ന്‍റ്് തെ​രേ​സാ​സ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ളജി​ൽ ബി​രു​ദ​സ​മ​ർ​പ്പ​ണ​വും സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. സു​പ്രീംകോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സിഎംഐ ദേ​വ​മാ​ത പ്രൊ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ല​ർ ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി സിഎം​ഐ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ളജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഞെ​രി​ഞ്ഞാ​മ്പി​ള്ളി ബി​രു​ദ​ധാ​രി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി.

പ്രി​ൻ​സി​പ്പൽ ഇ.​ജെ. ജോ​ളി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഭ​വ​ന​ര​ഹി​ത വി​ദ്യാ​ർ​ഥി​ക്ക് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ജൂ​ബി​ലി ഭ​വ​ന​ത്തി​നു​ള്ള സൗ​ജ​ന്യ സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം പാ​ട്രി​ക് തൊ​മ്മാ​ന​യി​ൽ​നി​ന്നും ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് സ്വീ​ക​രി​ച്ച് മാ​നേ​ജ​ർ​ക്ക് കൈ​മാ​റി.

കോ​ളജ് ബ​ർ​സാ​ർ ഫാ. മെ​ജോ ജോ​ണി, പി​ടി​ഡ​ബ്യുഎ ​പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. പോ​ളി ആ​ന്‍റണി എ​ന്നി​വ​ർ പ്രസംഗി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ൽ​വി​ൻ ഷാ​ജു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന അ​മ്പ​ത് ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ ന​ടീ​ൽ ​ക​ർ​മം ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഥ്, ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ മാ​ണി, ഫാ. ​ജേ​ക്ക​ബ് ഞെ​രീ​ഞ്ഞാ​മ്പി​ള്ളി എ​ന്നി​വ​ർ നി​ർ​വ്വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ ഇ.ജെ. ​ജോ​ളി​സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഇ.​കെ. അ​ൽ​ഫോ​ൻ​സ ​ന​ന്ദി​യും പ​റ​ഞ്ഞു.