ഗോ​ത്ര​ജ​ന​ത​യ്ക്കു ലാ​ൻ​ഡ് ബാ​ങ്കി​ൽ വീ​ട് നി​ർ​മി​ക്കാ​ൻ ഭൂ​മി ല​ഭ്യ​മാ​ക്കും: മ​ന്ത്രി കേ​ളു
Saturday, September 28, 2024 7:11 AM IST
അ​യ്യ​ന്തോ​ൾ: ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​യ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ​ക്കു ലൈ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വീ​ടു​നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഭൂ​മി ലാ​ൻ​ഡ് ബാ​ങ്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നു മ​ന്ത്രി ഒ.​ആ​ർ. കേ​ളു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​കു​പ്പു​ത​ല പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​സ്‌​സി, എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. എ​ല്ലാ എ​സ്‌​സി, എ​സ്ടി ഉ​ന്ന​തി​ക​ളി​ലേ​ക്കും വാ​ഹ​ന​മെ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണം. ജി​ല്ല​യി​ലെ ഏ​തെ​ല്ലാം സ​ങ്കേ​ത​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ളു​ള്ള​തെ​ന്നും കു​ടി​വെ​ള്ളം, വൈ​ദ്യു​തി സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തെ​ന്നും ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, സി.​സി. മു​കു​ന്ദ​ൻ, എ​ൻ.​കെ. അ​ക്ബ​ർ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ർ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.