വ​ജ്രജൂ​ബി​ലി നി​റ​വി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ഇ
Saturday, September 28, 2024 7:11 AM IST
അ​റു​പ​താ​ണ്ടു​ക​ൾ​ക്കു​മു​ന്പ് പി​റ​വി​യെ​ടു​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ വ്യാ​വ​സാ​യി​ക ഭൂ​പ​ട​ത്തി​ൽ സൂ​ര്യ​തേ​ജ​സാ​യി മാ​റി​യ കെ​എ​സ്ഇ ലി​മി​റ്റ​ഡ് ഇ​ന്ന് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യാ​ശ​യു​ടെ പൊ​ൻ​വെ​ളി​ച്ച​മാ​യി മാ​റു​ക​യാ​യി​രു​ന്നു "കെ.​എ​സ്.' എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ ഏ​വ​രും വി​ളി​ക്കു​ന്ന കെ.​എ​സ്. കാ​ലി​ത്തീ​റ്റ. ഇ​തി​ന്‍റെ സ്വീ​കാ​ര്യ​ത​ക​ണ്ട് പി​ന്നീ​ട് സം​സ്ഥാ​ന​സ​ർ​ക്കാ​ർ​വ​രെ കാ​ലി​ത്തീ​റ്റ ക​ന്പ​നി തു​ട​ങ്ങി. കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യ​നു​സ​രി​ച്ച് പി​ന്നീ​ട് ഡ​യ​റി, ഐ​സ്ക്രീം തു​ട​ങ്ങി​യ ഉ​ത്പ്പ​ന്ന​ങ്ങ​ളി​ലേ​ക്കും ക​ന്പ​നി കാ​ലെ​ടു​ത്തു​വ​ച്ചു.

ചെ​റി​യ തു​ട​ക്കം

1963 -ല്‍ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഏ​താ​നും വെ​ള്ളി​ച്ചെ​ണ്ണ മി​ല്ലു​ട​മ​ക​ള്‍ ചേ​ര്‍​ന്ന് രൂ​പം കൊ​ടു​ത്ത കേ​ര​ള സോ​ള്‍​വ​ന്‍റ് എ​ക്‌​സ്ട്രാ​ക്‌ഷന്‍​സ് ക​മ്പ​നി​യാ​ണ് പി​ന്നീ​ട് കെ​എ​സ്ഇ ക​മ്പ​നി​യാ​യത്. അന്ന് 32,170 രൂ​പയ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട - മൂ​ന്നു​പീ​ടി​ക റോ​ഡി​നോ​ടുചേ​ര്‍​ന്ന് വാ​ങ്ങി​യ 9.6 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഇ​ന്ന് ക​മ്പ​നി​യു​ടെ പ്ര​ധാ​ന ഫാ​ക്ടറി​യും ഹെ​ഡ് ഓ​ഫീ​സും സ്ഥി​തിചെ​യ്യു​ന്ന​ത്. 70ലും 80ലും അ​ധി​ക​മാ​രും ശ്ര​ദ്ധി​ച്ചില്ലെങ്കിലും തൊ​ണ്ണൂ​റു​ക​ളി​ല്‍ കെ​എ​സ്ഇ​യു​ടെ വ​ള​ര്‍​ച്ച വ്യ​വ​സാ​യ കേ​ര​ളം ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി.

1972 ല്‍ ​തേ​ങ്ങാ​പി​ണ്ണാ​ക്കി​ല്‍നി​ന്ന് എ​ണ്ണ​യെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യി​ലൂ​ടെ സ​മാ​രം​ഭി​ച്ച ക​മ്പ​നി മി​ശ്രി​ത കാ​ലി​ത്തീ​റ്റ നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്കുകടന്നത് 1976 ലാണ്. വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി യൂ​ണി​റ്റു​ക​ള്‍​ക്ക് രൂ​പം കൊ​ടു​ക്കു​വാ​ന്‍ കെ​എ​സ്ഇക്ക് ​ക​ഴി​ഞ്ഞു. 100 രൂ​പ വി​ല​യു​ള്ള 4175 ഓ​ഹ​രി​ക​ള്‍വ​ഴി സ​മാ​ഹ​രി​ച്ച 417500 രൂ​പ​യാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ്രാ​രം​ഭ മൂ​ല​ധ​നം. 10 രൂ​പ വി​ല​യു​ള്ള കെ​എ​സ്ഇ ക​മ്പ​നി ഷെ​യ​റി​ന് ഇ​പ്പോ​ള്‍ ക​മ്പോ​ള​ത്തി​ല്‍ 2300 രൂ​പ​യാ​ണ് നി​ര​ക്ക്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 300 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​മാ​ണ് ക​മ്പ​നി ഓ​ഹ​രി ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്.

നാ​ട്ടി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​തി​വ​ര്‍​ഷം ഒ​രു കോ​ടി​യോ​ളം രൂ​പ സി​എ​സ് ആ​ര്‍ ഫ​ണ്ടി​ല്‍നി​ന്നും ന​ല്‍​കു​ന്നു​ണ്ട്. ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലി​ത്തീ​റ്റ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഒ​രു ക​മ്പ​നി​യാ​യി കെ​എ​സ്ഇ വ​ള​ര്‍​ന്നു. 1500 ല്‍​പ​രം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യ​ക്ഷ​ത്തി​ലും 6000 ല്‍ ​അ​ധി​കം പേ​ര്‍​ക്കു പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ ന​ല്‍​കു​ന്നുണ്ട്.

വ​ള​ര്‍​ച്ച​യു​ടെ വി​വി​ധ പ​ട​വു​ക​ള്‍

കേ​ര​ള​ത്തി​ല്‍ മൂ​ന്നുകാ​ലി​ത്തീ ​റ്റ ഉ​ത്്പാ​ദ​ക യൂ​ണി​റ്റു​ക​ളും ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു ഉ​ത്പാ​ദ​കയൂ​ണി​റ്റും സ്വ​ന്ത​മാ​യി കെ​എ​സ് ഇയു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. കാ​ലി​ത്തീ​റ്റ നി​ര്‍​മാ​ണ​രം​ഗ​ത്തെ ഇ​ന്ത്യ​യി​ലെ വ​മ്പ​ന്‍ ക​മ്പ​നി​ക​ളു​മാ​യി മ​ത്സ​രി​ച്ച് കെ​എ​സ്ഇ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​ന്നു.
2000-ല്‍ ​കെ​എ​സ്ഇ ഡ​യ​റി രം​ഗ​ത്തേ​ക്കും തങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പിച്ചു.

തൃ​ശൂ​രി​ല്‍ കോ​നി​ക്ക​ര​യി​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍ ത​ല​യൂ​ത്തി​ലും കോ​ട്ട​യ​ത്ത് വേ​ദ​ഗി​രി​യി​ലും പു​തി​യ ഡ​യ​റി പ്ലാ​ന്‍റുക​ള്‍ ആ​രം​ഭി​ച്ചു. കെ​എ​സ്‌പാ​ലും വെ​സ്റ്റാ ഐ​സ്‌​ക്രീ​മും മ​റ്റു പാ​ലു​ത്പ്പന്ന​ങ്ങ​ളും വി​പ​ണി​യി​ലെ കെ​എ​സ്ഇയു​ടെ ശ​ക്തി വിളിച്ചോതുന്നു. സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി 1999 ല്‍ ​കെ​എ​സ് പാ​ര്‍​ക്കും സാ​ക്ഷാ​ത്ക​രി​ച്ചു.

സാ​ര​ഥി​ക​ള്‍

വ്യ​വ​സാ​യ പ്ര​മു​ഖ​നും മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നു​മായ എം.​പി. ജാ​ക്‌​സ​ണാ​ണ് കെ​എ​സ്ഇയു​ടെ ഇ​പ്പോ​ഴ​ത്തെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് എം.​പി.​ജാ​ക്‌​സ​ണ്‍.

സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യിരുന്ന മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ടോം ​ജോ​സ് ആ​ണ് ക​മ്പ​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ ചെ​യ​ര്‍​മാ​ന്‍. കെ​എ​ല്‍​എഫ് ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍ പോ​ള്‍ ഫ്രാ​ന്‍​സിസ് ക​ണ്ടം​കു​ള​ത്തി​യാ​ണ് എ​ക്‌​സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍.