വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി
Saturday, September 28, 2024 7:11 AM IST
അ​തി​ര​പ്പി​ള്ളി: അ​രൂ​ർ​മു​ഴി​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നും രാ​ജവെ​മ്പാ​ല​യെ പി​ടി​കൂ​ടി. കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​രൂ​ർ​മു​ഴി അ​മ്പ​ല​പ്പൊ​ക്ക​ത്തെ അ​ര​ക്ക​ത്ത​റ അ​നി​ലി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ൽനി​ന്നാ​ണ് 15 അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.

ഇ​തു​വ​ഴി‌​ പോ​യ യാ​ത്ര​ ക്കാ​രാ​ണു റോ​ഡി​നോ​ടു​ചേ​ർ​ന്ന അ​നി​ലി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ൽ രാ​ജ‌​വെ​മ്പാ​ല​യെ ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചാ​ല​ക്കു​ടി റെ​സ്‌​ക്യു മൊ​ബൈ​ൽ പാ​ർ​ട്ടി എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ചാ​ല​ക്കു​ടി മൊ​ബൈ​ൽ സ്‌​ക്വാ​ഡി​ലെ ബീ​റ്റ് ഫോ ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.എ​സ്. ശ്രീ​കാ​ന്ത്, റെ​സ്‌​ക്യൂ​വ​ർ ദി​ജി​ത് ദി​വാ​ക​ര​ൻ, ഡ്രൈ​വ​ർ മേ​ഘ​നാ​ഥ​ൻ, കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.