പി.​കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ
Saturday, September 28, 2024 7:11 AM IST
ക​യ്പ​മം​ഗ​ലം: സി​പി​ഐ​യു​ടെ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സാ​യ പി.​കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ ന​ട​ക്കു​മെ​ന്ന് ഇ.​ടി‌. ടൈ​സ​ൺ എം​എ​ൽ​എ​യും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി. ​പി . ര​ഘു​നാ​ഥും പ​ത്ര​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.

മ​തി​ല​കം പ​ള്ളിവ​ള​വി​ൽ നാ​ല് സെ​ന്‍റ്് സ്ഥ​ല​ത്താ​ണ് മൂ​ന്ന് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2900 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ പാ​ർ​ട്ടി ഓ​ഫീ​സ് കൂ​ടാ​തെ ലൈ​ബ്ര​റി​യും, മീ​റ്റി​ങ്ങ് ഹാ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ വൈ​കീ​ട്ട് 4.30 ന് ​മ​തി​ല​ക​ത്ത് പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. രാ​ജേ​ന്ദ്ര​ൻ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും, റ​വ​ന്യുമ​ന്ത്രി കെ. ​രാ​ജ​ൻ മീ​റ്റി​ംഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.

സി​പി​ഐ സം​സ്ഥാ​ന എ​ക്സി. അം​ഗം സി. എ​ൻ. ജ​യ​ദേ​വ​ൻ, സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വി .​എ​സ്. സു​നി​ൽ​കു​മാ​ർ, കെ.​ജി.​ ശി​വാ​ന​ന്ദ​ൻ, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ടി.​ആ​ർ. ര​മേ​ഷ് കു​മാ​ർ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ​ളാ​യ ടി. ​കെ. സു​ധീ​ഷ്, കെ.​എ​സ്. ജ​യ, കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​പി. ര​ഘു​നാ​ഥ്, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം പി. ​വി. മോ​ഹ​ന​ൻ, പി.കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ഡോ. ​ല​സി​ത, സം​ഘാ​ട​ക​ സ​മി​തി ട്ര​ഷ​റ​ർ അ​ഡ്വ. എ.​ഡി. സു​ദ​ർ​ശ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ക​യ്പ​മം​ഗ​ല​ത്ത് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​ആ​ർ. ജോ​ഷി, തി​ല​ക​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.