പ​റ​വൂ​രി​ലും കു​റു​വാ സം​ഘം? പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു
Sunday, November 17, 2024 3:44 AM IST
പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ല​ത്തെ ക​രി​മ്പാ​ടം, കു​മാ​ര​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണ​ത്തി​നെ​ത്തി​യ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന അ​റി​യി​ച്ചു.

മു​ന​മ്പം ഡി​വൈ​എ​സ്പി എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​വി​ടെ വീ​ടു​ക​ളി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ കു​റു​വാ സം​ഘ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​സ്പി പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര​ട​ക്കം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ഷ​ണ ശ്ര​മം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ന്നെ എ​സ്‌​പി നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബ​സ് സ്‌​റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പോ​ലു​ള്ള പൊ​തു​സ്‌​ഥ​ല​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. കൂ​ടു​ത​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​വ​ർ​ച്ചാ സം​ഘം എ​വി​ടെ​യെ​ങ്കി​ലും ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്താ​നും നീ​ക്ക​മു​ണ്ട്.

ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു വി​ഡി​യോ പൊ​ലീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​റ​വൂ​രി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു​ണ്ട്. ചേ​ർ​ത്ത​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​ത്തി​നെ​ത്തി​യ കു​റു​വാ സം​ഘ​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ രീ​തി​യോ​ട് സ​മാ​ന​മാ​യ രീ​തി​യാ​ണ് പ​റ​വൂ​രി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ളു​ടേ​തും. ഇ​താ​ണ് കു​റു​വാ സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.