ഗ്രാമീൺ ഹൈവേ ഇഴയുന്നു ; എ​ട​ത്ത​ല നി​വാ​സി​ക​ൾ​ക്ക് ദു​രി​ത​യാ​ത്ര
Saturday, November 16, 2024 3:49 AM IST
ആ​ലു​വ: പ​ത്ത് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ആ​രം​ഭി​ച്ച ഗ്രാ​മീ​ൺ ഹൈ​വേ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തോ​ടെ എ​ട​ത്ത​ല നി​വാ​സി​ക​ൾ യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി. കു​ഞ്ചാ​ട്ടു​ക​ര-മു​തി​ര​ക്കാ​ട്ടു​മു​ക​ൾ റോ​ഡി​ലാ​ണ് ര​ണ്ട് മാ​സം മു​മ്പ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ൽ​ന​ട​യാ​ത്ര​ക്കാരും ഓ​ട്ടോ​റി​ക്ഷ-ഇ​രു​ച​ക്ര​വാ​ഹ​ന​ യാത്രി കരും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. ഒ​മ്പ​ത് മാ​സം മു​മ്പ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ട് മാ​സം മു​മ്പാ​ണ് ആ​രം​ഭി​ച്ച​ത്. പ​ക്ഷെ അത് അ​വി​ടെ​ത്ത​ന്നെ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും നി​ർ​മാണം ആ​രം​ഭി​ച്ച​ത് ര​ണ്ട് മാ​സം മു​മ്പ് മാ​ത്രം. കു​ഞ്ചാ​ട്ടു​ക​ര-മു​തി​ര​ക്കാ​ട്ടു​മു​ക​ൾ റോ​ഡി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ ഭാ​ഗ​ത്താ​ണ് ടാ​റിം​ഗ് പൂ​ർ​ണ​മാ​യി ഇ​ള​ക്കി​യ ശേ​ഷം മെ​റ്റ​ൽ വി​രി​ച്ച​ത്. പി​ന്നീ​ട് നി​ർ​മാണ​മൊ​ന്നും ന​ട​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ ശാ​ന്തി​ഗി​രി - വ​ടാ​ശേ​രി ഭാ​ഗ​ത്ത് ക​നാ​ൽ സൈ​ഡി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡ് ടാ​റിം​ഗ് വൈ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർനി​ർ​മി​ച്ച ശേ​ഷം റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

കേ​ന്ദ്ര പ​ദ്ധ​തി വൈ​കി​പ്പി​ച്ച് നാ​ട്ടു​കാ​രെ ക​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി പ്ര​സി​ഡ​ന്‍റ് എം.​യു. ഗോ​പു കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 7.16 കോ​ടി രൂ​പ ചെ​ല​വി​ൽ നിർമിക്കുന്ന എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ തേ​വ​യ്ക്ക​ൽ മു​ത​ൽ കു​ഞ്ചാ​ട്ടു​ക​ര ശാ​ന്തി​ഗി​രി വ​ഴി തെ​ക്കേ വാ​ഴ​ക്കു​ള​ത്ത് അ​വ​സാ​നി​ക്കു​ന്ന എ​ട്ട് കി​ലോ​മീ​റ്റ​ർ റോ​ഡാ​ണി​ത്. ക​ള​മ​ശേരി മു​നി​സി​പ്പാ​ലി​റ്റി, എ​ട​ത്ത​ല, കി​ഴ​ക്ക​മ്പ​ലം, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ൽ ദേ​ശീ​യ പാ​ത​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നാ​കും.