അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യുവാവിന് ഗുരുതര പരിക്ക്
Sunday, November 17, 2024 3:44 AM IST
ഇ​ട​ക്കൊ​ച്ചി: അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ താ​ടി​യെ​ല്ല് ത​ക​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട യു​വാ​വ് ചി​കി​ത്സ​യി​ൽ. ഇ​ട​ക്കൊ​ച്ചി പൂ​വ​ഞ്ച​ൻ​ത​റ വീ​ട്ടി​ൽ പി.​വി.​ വി​നോ​ദ്(38) ആണ് ഗു​രു​ത​ര പ​രി​ക്കോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​ട്ട​ര​യോ​ടെ തോ​പ്പും​പ​ടി കൊ​ച്ചു​പ​ള്ളി റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ താ​ടി​യെ​ല്ലി​നും, നെ​റ്റി​യി​ലും, ക​ണ്ണു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​രു​ക​ണ്ണു​ക​ൾ​ക്കും പ​രി​ക്കേ​റ്റ​തി​നാ​ൽ തു​ന്ന​ലി​ട്ടി​ട്ടു​ണ്ട്. ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റ​തിന്‍റെ പാ​ടു​ക​ളു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൻ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് ഇയാളെ ക​രു​വേ​ലി​പ്പ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വാ​വിന്‍റെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ മ​ട്ടാ​ഞ്ചേ​രി അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.