കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വേ​ന്പ​നാ​ട്ടു കാ​യ​ൽ നീ​ന്തി​ക്ക​ട​ക്കാ​ൻ ആ​റാം ക്ലാ​സു​കാ​ര​ൻ
Friday, November 15, 2024 3:38 AM IST
കോ​ത​മം​ഗ​ലം: ഇ​രു​കൈ​കാ​ലു​ക​ളും ബ​ന്ധി​ച്ച് വേ​ന്പ​നാ​ട് കാ​യ​ലി​ലെ ഏ​ഴു കി​ലോ​മീ​റ്റ​ർ ദൂ​രം നീ​ന്തി​ക്ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​ട​വൂ​ർ സ്വ​ദേ​ശി​യാ​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി. ക​ട​വൂ​ർ തൊ​ണ്ടാ​റ്റി​ൽ ജോ​ബി ഏ​ബ്ര​ഹാം - മെ​റി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നും കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ എ​ബെ​ൻ ജോ​ബി​യാ​ണ് സാ​ഹ​സി​ക നീ​ന്ത​ലി​നൊ​രു​ങ്ങു​ന്ന​ത്.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ന്പ​ല​ക്ക​ട​വി​ൽ​നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ച് വ​രെ​യു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് 11 വ​യ​സു​കാ​ര​ൻ നീ​ന്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ് കോ​ച്ച് ബി​ജു ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 20-ാമ​ത് വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​നു വേ​ണ്ടി​യു​ള്ള സാ​ഹ​സി​ക നീ​ന്ത​ലാ​ണി​ത്.