"കൊ​ച്ചി​യെ ല​ഹ​രി മു​ക്ത​മാ​ക്കാ​ന്‍ കൂ​ട്ടാ​യ ശ്ര​മം വേ​ണം'
Sunday, November 17, 2024 3:44 AM IST
കൊ​ച്ചി: പു​ക​യി​ല വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​കൂ​ടി ഉ​ണ്ടെ​ങ്കി​ല്‍ കൊ​ച്ചി​യെ ല​ഹ​രി ര​ഹി​ത​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍.

ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ പു​ക​യി​ല ര​ഹി​ത യു​വ​ജ​ന​ങ്ങ​ള്‍ എ​ന്ന ദേ​ശീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 45 ദി​ന ക​ര്‍​മ​പ​രി​പാ​ടി കൊ​ച്ചി രാ​ജേ​ന്ദ്ര മൈ​താ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് പു​ക​യി​ല ര​ഹി​ത വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ ആ​ദ്യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ക്കി മാ​റ്റാ​ന്‍ ജി​ല്ലാ ലീ​ഗ് സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍.​ആ​ര്‍. ര​ജി​ത പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.
പോ​ലീ​സ് സൂ​പ്ര​ണ്ട് ജോ​സ​ഫ് സാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും പു​ക​യി​ല നി​യ​ന്ത്ര​ണം ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ സ​വി​ത പു​ക​യി​ല​ര​ഹി​ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ന്‍​സി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍, ജി​ല്ലാ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ മേ​ഖ​ല പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൂ​ത്തോ​ട്ട എ​സ്.​എ​ന്‍. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.