പാ​ച​ക​ക​ല​യി​ൽ മി​ടു​ക്ക് തെ​ളി​യി​ച്ച് രാ​ജി​യും അ​മ്പി​ളി​യും സീ​ന​യും
Sunday, November 17, 2024 3:44 AM IST
കാ​ക്ക​നാ​ട് : പാ​ച​ക​ക​ല​യി​ലെ മി​ടു​ക്കി​യാ​യ​ത്ക​ണ്ടെ​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​ക​പ്പ്സം​ഘ​ടി​പ്പി​ച്ച പാ​ച​ക​മ​ൽ​സ​ര​ത്തി​ൽ 14 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ കാ​ക്ക​നാ​ട് എം.​എ. ​അ​ബൂ​ബ​ക്ക​ര്‍​ മെ​മ്മോ​റി​യ​ൽ​ സ​ർ​ക്കാ​ർ എ​ൽപി ​സ്കൂ​ളി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ പി​റ​വി​യെ​ടു​ത്ത​ത് രു​ചി​ഭേ​ദ​ങ്ങ​ളു​ട​ ഒ​ട്ടേ​റെ പോ​ഷ​ക വി​ഭ​വ​ങ്ങ​ൾ.
ഉ​പ​ജി​ല്ലാ ത​ല​ത്തി​ൽ മി​ക​വു തെ​ളി​യി​ച്ച 14 ഒ​ന്നാം സ​മ്മാ​ന​ക്കാ​ർ ഇ​ന്ന​ലെ ജി​ല്ലാ ത​ല​ത്തി​ൽ​ മ​ത്സ​ര​ത്തി​നെ​ത്തി​യ​പ്പോ​ൾ​ വി​ധി​ക​ർ​ത്താ​ക്ക​ൾ​ ആ​ശ​ങ്ക​യി​ലാ​യി.

പോ​ഷ​ക സ​മൃ​ദ്ധ​വും രു​ചി​ക​ര​വു​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി മൂ​വാ​റ്റു​പു​ഴ ഫാ​ത്തി​മ മാ​താ എ​ൽപി ​സ്കൂ​ളി​ലെ എ.​ജി.​ രാ​ജി ഒ​ന്നാ​മ​തെ​ത്തി. പ​റ​വൂ​ർ കു​ന്നു​ക​ര ജെബിഎ​സി​ലെ അ​മ്പി​ളി അ​ജ​യ​നാ​ണ് ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​യാ​യ​ത്. ചോ​റ്റാ​നി​ക്ക​ര ജി​വി​എ​ച്ച്എ​സി​ലെ സീ​നാ സു​നി​ൽ മി​ക​ച്ച സ്കൂ​ൾ പാ​ച​ക​തൊ​ഴി​ലാ​ളി​ക്കു​ള്ള മൂ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. ചടങ്ങിൽ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ധാ​മ​ണി പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.