ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Saturday, November 16, 2024 4:23 AM IST
കാ​ല​ടി: ആ​ദിശ​ങ്ക​ര എ​ൻ​ജി​നീ​യ​റിംഗ് കോള​ജും ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് സ​തേ​ൺ റീ​ജി​യ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​വീ​ൺ ഖ​ന്ന ഉദ്ഘാ​ട​നം ചെ​യ്തു. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​വ ചെ​ലു​ത്തു​ന്ന ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​ന​വും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബി​ഐ​എ​സ് കൊ​ച്ചി​ൻ ബ്രാ​ഞ്ച് ഓ​ഫീ​സ് സീ​നി​യ​ർ ഡ​യ​റ​ക്ട​റും ത​ല​വ​നു​മാ​യ മൊ​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, ആ​ദി ശ​ങ്ക​ര എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് സീ​നി​യ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്, പ്രി​ൻ​സി​പ്പാ​ൾ ഡോ. ​എം.​എ​സ്. മു​ര​ളി, ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ പി.​വി. രാ​ജാ​രാ​മ​ൻ, ബ​യോ​മെ​ഡി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​മ്യ ജോ​ർ​ജ്, സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ഐ​എ​സ് കൊ​ച്ചി​ൻ ഓ​ഫീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സാ​യ് കു​മാ​ർ വേ​ഡു​ല ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.