കു​ടി​ശി​ക അ​ട​ച്ചി​ല്ല: ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ പൊ​തു​ടാ​പ്പ് വി​ച്ഛേ​ദി​ക്കു​ന്നു
Sunday, November 17, 2024 3:44 AM IST
ആ​ലു​വ: ആ​ലു​വ മ​ണ​പ്പു​റ​ത്ത് നി​ര​വ​ധി ഭ​ക്ത​ർ ആ​ശ്ര​യി​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പൊ​തു ടാ​പ്പ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ ആ​ലു​വ വാ​ട്ട​ർ അ​ഥോ​റി​റ്റി നോ​ട്ടീ​സ് ന​ൽ​കി. ടാ​പ്പിന്‍റെ ബി​ൽ തു​ക മാ​സ​ങ്ങ​ളാ​യി അ​ട​ക്കാ​തെ ന​ഗ​ര​സ​ഭ കു​ടി​ശി​ക വ​രു​ത്തി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ആ​ലു​വ മ​ണ​പ്പു​റ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ഉ​ള്ള ടാ​പ്പ് ക​ണ​ക്ഷ​ൻ ആ​ണ​ത്. അ​ന്ന​ദാ​ന​ത്തി​നും മ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ത​ർ ദി​വ​സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു ടാ​പ്പ് നി​ല​നി​ർ​ത്താ​ൻ ന​ഗ​ര​സ​ഭ കു​ടി​ശി​ക ബി​ൽ അ​ട​യ്ക്ക​ണ​മെ​ന്നും ഒ​രു​കാ​ര​ണ​വ​ശാ​ലും ഈ ​ടാ​പ്പ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്ക​രു​തെ​ന്നും ബി​ജെ​പി ആ​ലു​വ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ സ​മ​യം പൊ​തു ടാ​പ്പു​ക​ൾ എ​ല്ലാം വി​ച്ഛേ​ദി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ന​യം അ​നു​സ​രി​ച്ചാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.ഒ. ജോ​ൺ പ​റ​ഞ്ഞു. മ​ണ്ഡ​ല​കാ​ലം ക​ഴി​യു​ന്ന​തി​ന് മു​ന്നേ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.