കൊച്ചിക്ക് കാ​ഴ്ച വി​രു​ന്നൊ​രു​ക്കി ‘സ​മ്മി​ശ്ര ബിം​ബ​ങ്ങ​ള്‍’
Sunday, November 17, 2024 3:44 AM IST
കൊ​ച്ചി: ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​യൊ​രു​ക്കി ഫോ​ര്‍​ട്ടു​കൊ​ച്ചി ഡേ​വി​ഡ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സി​ജി​എ​ച്ച് എ​ര്‍​ത്ത് ക​ലാ​പ്ര​ദ​ര്‍​ശ​നം ‘സ​മ്മി​ശ്ര ബിം​ബ​ങ്ങ​ള്‍’ കാ​ണി​ക​ളു​ടെ മ​നം ക​വ​രു​ന്നു.

രാ​ജ​സ്ഥാ​നി മി​നി​യേ​ച്ച​ര്‍ ചി​ത്ര​ങ്ങ​ളും ഗോ​ണ്ട്, പി​ത്തോ​റ പോ​ലു​ള്ള ഗോ​ത്ര ര​ച​ന​ക​ളു​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. ഷീ​ല കൊ​ച്ചൗ​സേ​പ്പ്, ഡോ. ​സി.​എ​സ്. ജ​യ​റാം, അ​നു​രാ​ധ നാ​ല​പ്പാ​ട്, ഹ​സീ​ന സി​ന്ധു ദി​വാ​ക​ര​ന്‍, ഇ​മ്രാ​ന്‍ ഖു​ര്‍​സി, ഹ​രി​കൃ​ഷ്ണ​ന്‍, എ​ന്‍.​ബി. ല​ത ദേ​വി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 28 ഓ​ളം ക​ലാ​കാ​ര​ന്മാ​രു​ടെ 80 ല​ധി​കം ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളു​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ക​ലാ​കാ​ര​ന്‍ ടി.​എ. സ​ത്യ​പാ​ല്‍ ക്യു​റേ​റ്റ് ചെ​യ്യു​ന്ന പ്ര​ദ​ര്‍​ശ​നം എ​ഴു​ത്തു​കാ​ര​ന്‍ ടി.​ഡി രാ​മ​കൃ​ഷ്ണ​നും, സി​നി​മാ സം​വി​ധാ​യ​ക​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​രും ക​ലാ​നി​രൂ​പ​ക​രു​മാ​യ എ​ന്‍.​ഇ. സു​ധീ​ര്‍, ഡോ. ​സി.​ബി. സു​ധാ​ക​ര​ന്‍, അ​ജ​യ​കു​മാ​ര്‍, സി​ജി​എ​ച്ച് എ​ര്‍​ത്ത് സി​ഇ​ഒ ജോ​സ് ഡൊ​മി​നി​ക്, ശീ​ത​ള്‍ ശ്യാം ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ദ​ര്‍​ശ​നം ഡി​സം​ബ​ര്‍ ഒ​ന്നി​ന് സ​മാ​പി​ക്കും.