ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി
Sunday, November 17, 2024 3:44 AM IST
കൊ​ച്ചി: സു​ഗ​ത ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ന്നു. അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​രം. സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ടി​യും സു​ഗ​ത ന​വ​തി വൈ​സ് പ്ര​സി​ഡ​ഡ​ന്‍റു​മാ​യ ഊ​ര്‍​മി​ള ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ളി​ക​പ്പു​റ​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ പി.​കെ. ശ്രീ​പ​ദ്, എ​ന്‍​സി​ആ​ര്‍​ടി പു​സ്ത​ക​ങ്ങ​ളി​ല്‍ ചി​ത്രം വ​ര​ച്ച ആ​ര്‍​ട്ടി​സ്റ്റ് ശ്രേ​യ ര​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​ക​ള്‍​ക്ക് അ​ഡ്വ. ശ​ശി​ശ​ങ്ക​ര്‍, ബി. ​പ്ര​കാ​ശ് ബാ​ബു, കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സ​ജി ആ​വി​ഷ്‌​കാ​ര്‍, അ​ഡ്വ. ദി​നേ​ശ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ജ​യി​ക​ള്‍​ക്കു​ള്ള കാഷ് അ​വാ​ര്‍​ഡ് ഉള്‍​പ്പെ​ടെ​യു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ 30 ന് ​എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സു​ഗ​ത ന​വ​തി പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്യും.