ജീവനക്കാരിയുടെ നിയമനം: കരുമാലൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത
Sunday, November 17, 2024 3:44 AM IST
ക​രു​മാ​ലൂ​ർ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ജീ​വ​ന​ക്കാ​രി​യു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ ഭി​ന്ന​ത.​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ഭ​ര​ണപ​ക്ഷ​ത്തെ ര​ണ്ട് അം​ഗ​ങ്ങ​ളു​ൾ​പ്പ​ടെ 10 പേ​ർ എ​തി​ർ​ത്ത​തോ​ടെ നി​യ​മ​ന ന​ട​പ​ടി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ എ​ൻ​ആ​ർ​ഇ​ജി ഓ​ഫീസ് വ​ർ​ക്കി​ന് ഒ​രു ജീ​വ​ന​ക്കാ​രി​യെ നി​യ​മി​ക്കാം എ​ന്ന മാ​ന​ദ​ണ്ഡം ഉ​പ​യോ​ഗി​ച്ചാ​ണു ഈ ​മാ​സം മു​പ്പ​തി​ന് സ്ഥാ​നം ഒ​ഴി​യു​ന്ന​തി​നു മു​ൻ​പാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു ഒരു ജീവനക്കാരിയെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​തെ​ന്നു പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ആരോപിച്ചു.​

ജീ​വ​ന​ക്കാ​രി​യെ നി​യ​മി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഏഴ് ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ രംഗത്തു വ​ന്ന​പ്പോ​ൾ തീ​രു​മാ​ന​ത്തി​ന് വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്തി എട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും, രണ്ട് ഭരണകക്ഷി എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും അ​ട​ക്കം പ​ത്ത് അം​ഗ​ങ്ങ​ൾ രം​ഗ​ത്ത് വ​ന്നു.​ ര​ണ്ട് തീ​രു​മാ​ന​ങ്ങ​ളി​ലും അ​നു​കൂ​ലി​ക്കാ​തെ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് മെ​ഹ​ജൂ​ബും, ബി​ജെ​പി അം​ഗം കെ.​എ​സ്.​മോ​ഹ​ൻ കു​മാ​റും വി​ട്ടു നി​ന്നു.