ഭൂ​മി ത​രം​മാ​റ്റ​ല്‍: 9,486 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Saturday, November 16, 2024 4:23 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ഭൂ​മി ത​രം​മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു താ​ലൂ​ക്കു​ക​ളി​ലാ​യി ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ 9,486 അ​പേ​ക്ഷ​ക​ൾ തീ​ര്‍​പ്പാ​ക്കി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യ​ത് ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലാ​ണ്. അ​ദാ​ല​ത്ത് ദി​ന​ത്തി​ല്‍ ല​ഭി​ച്ച 103 അ​പേ​ക്ഷ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​വി​ടെ മാ​ത്രം 2,606 അ​പേ​ക്ഷ​ക​ളാ​ണ് തീ​ര്‍​പ്പാ​ക്കി​യ​ത്. ഏ​ഴ് താ​ലൂ​ക്കു​ക​ളി​ലാ​യി ക​ഴി​ഞ്ഞ ഏ​ഴ് മു​ത​ല്‍ ഇ​ന്ന​ലെ വ​രെ ന​ട​ന്ന താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തു​ക​ളി​ല്‍ മൂ​വാ​റ്റു​പു​ഴ-1143, കോ​ത​മം​ഗ​ലം-636, കൊ​ച്ചി-868, കു​ന്ന​ത്തു​നാ​ട്-1292, ആ​ലു​വ-1357, പ​റ​വൂ​ര്‍-1584, ക​ണ​യ​ന്നൂ​ര്‍-2606 എ​ന്നി​ങ്ങ​നെ​യാ​ണ് തീ​ർ​പ്പാ​ക്കി​യ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തു​ക​ളി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി സ​ബ് ക​ള​ക്ട​ര്‍ കെ. ​മീ​ര, ആ​ര്‍​ഡി​ഒ പി.​എ​ന്‍. അ​നി, എ​ഡി​എം വി​നോ​ദ് രാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ അ​ഞ്ജീ​ത് സിം​ഗ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു. ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.