ആ​ലു​വ​യി​ൽ സാ​ന്ത്വ​ന ഗൃ​ഹ​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, November 15, 2024 3:37 AM IST
ആ​ലു​വ: ആ​ലു​വാ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സാ​ന്ത്വ​ന ഗൃ​ഹ​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​ൻ​വ​ർ​സാ​ദ​ത്ത് എം​എ​ൽ​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​നും സം​യു​ക്ത​മാ​യി പ​രി​പാ​ടി ഫ്ലാ​ഗ്‌ ഓ​ഫ് ചെ​യ്തു.

വാ​ഹ​നം സ്പോ​ൺ​സ​ർ ചെ​യ്ത ഫെ​ഡ​റ​ൽ ബാ​ങ്ക് ഹോ​ർ​മി​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​നു വേ​ണ്ടി സീ​നി​യ​ർ മാ​നേ​ജ​ർ ഗീ​തു സ​ന്തോ​ഷ് താ​ക്കോ​ൽ കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​രു​ണ്യ​വ​ർ​ഷം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ജെ. ജോ​മി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൽ​സി ജോ​ർ​ജ് ,ആ​ലു​വ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .