മു​ന​മ്പ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ്വ​ത്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് എ​ഡ്രാ​ക്ക്
Sunday, November 17, 2024 3:44 AM IST
കൊ​ച്ചി: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി വി​ഷ​യ​ത്തി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദൂ​രീ​ക​രി​ച്ച് അ​വ​രു​ടെ ഭ​വ​ന​ങ്ങ​ളും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ കൈ​ക്കൊ​ള്ള​ണം എ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍​സ് അ​പെ​ക്‌​സ് കൗ​ണ്‍​സി​ല്‍( എ​ഡ്രാ​ക്ക്) ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രം​ഗ​ദാ​സ പ്ര​ഭു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. അ​ജി​ത്കു​മാ​ര്‍, അ​ഡ്വ. ഡി.​ജി. സു​രേ​ഷ്, പൊ​ന്ന​മ്മ പ​ര​മേ​ശ്വ​ര​ന്‍, പി. ​മ​നോ​ഹ​ര​ന്‍, മ​നോ​ജ് ഭാ​സ്‌​ക​ര്‍, അ​ഡ്വ. സി.​എം. നാ​സ​ര്‍, ആ​ര്‍. ന​ന്ദ​കു​മാ​ര്‍, ര​മേ​ഷ്‌​കു​മാ​ര്‍, ജോ​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.