ആലുവയിൽ വീണ്ടും തെരുവുനായ് ആക്രമണം; വി​ദ്യാ​ർ​ഥി​ക്ക് ക​ടി​യേ​റ്റു
Friday, November 15, 2024 3:37 AM IST
ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം വീ​ണ്ടും. ന​സ്ര​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ഇ​ന്ന​ലെ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സം ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ആലുവയിൽ ഇ​തു​വ​രെ മു​പ്പ​തോ​ളം പേ​ർ​ക്കാ​ണ് നായ യുടെ ക​ടി​യേ​റ്റി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന ആ​ലു​വ വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഓ​ടി മാ​റി​യ​തി​നാ​ൽ ക​ടി​യേ​റ്റി​ല്ല.

ഈ ​മേ​ഖ​ല​യി​ൽ തെ​രു​വു നാ​യ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് മാ​സം മു​മ്പ ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​താ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണി​ത്.

പെ​രി​യാ​ർ​വാ​ലി ക​നാ​ൽ, പൈ​പ്പ് ലൈ​ൻ റോ​ഡ് മേ​ഖ​ല​ക​ളി​ൽ ത​ള്ളു​ന്ന മാ​ലി​ന്യ​മാ​ണ് തെ​രു​വു​നാ​യ​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

നി​ർ​മാ​ണം നി​ല​ച്ച സ​മീ​പ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ തെ​രു​വു​നാ​യ​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

പെ​രി​യാ​ർ വാ​ലി ജ​ല​സേ​ച​ന ക​നാ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.പി. സൈ​മ​ൺ "ദീ​പി​ക' യോ​ട് പ​റ​ഞ്ഞു.

കെ​എ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ 13 പേ​രി​ൽ പെ​രു​മ്പാ​വൂ​ർ കൂ​വ​പ്പ​ടി പ​ള്ളി​ക്ക​ര വീ​ട്ടി​ൽ പ​ത്രോ​സ് പൈ​ലി എ​ന്ന പോ​ള​ച്ച​ൻ (57) മ​രി​ച്ചി​രു​ന്നു.

ഏ​പ്രി​ൽ രണ്ടിന് ​ന​ട​ന്ന തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന കൂ​ട്ട വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഒ​രു ദി​വ​സം മാ​ത്ര​മേ ന​ട​ന്നു​ള്ളൂ.

ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ർ​ക്കും തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​തും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. യു സി കോ​ള​ജ് റോ​ഡി​ൽ തെ​രു​വു​നാ​യ​യു​ടെ ദേ​ഹ​ത്തി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് ഒ​രു യു​വാ​വ് മ​രി​ച്ചി​രു​ന്നു.

സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളും തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​ന് താ​ത്പ​ര്യം എ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.