ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം
Sunday, November 17, 2024 3:44 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ 36 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം. 2024-25 വാ​ര്‍​ഷി​ക പ​ദ്ധ​തി അ​വ​സാ​നി​ക്കാ​ന്‍ നാ​ലു മാ​സം ശേ​ഷി​ക്കേ ജി​ല്ല​യി​ലെ പ​ദ്ധ​തി പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി. 20.57 ശ​ത​മാ​ന​മാ​ണ് പ​ദ്ധ​തി പു​രോ​ഗ​തി. പ​ദ്ധ​തി വി​നി​യോ​ഗം 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​ള​ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​നി​യോ​ഗ​വും അ​വ​ലോ​ക​നം ചെ​യ്തു. പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​ദേ​ശി​ച്ചു.

ഹെ​ല്‍​ത്ത് ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഉ​ട​മ​സ്ഥ​താ​വ​കാ​ശം കൈ​മാ​റി​യി​ട്ടു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ധി​ക വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി തേ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ ജ​ന​റ​ല്‍ പ​ര്‍​പ്പ​സ് ഫ​ണ്ടി​ല്‍ നി​ന്ന് തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ള്ള ക്ലി​യ​റ​ന്‍​സ് വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​എം. ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.