"ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ല്‍ കൊ​ക്കെ​യ്ൻ സാ​ന്നി​ധ്യം'
Wednesday, November 13, 2024 5:20 AM IST
കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വ് ഓം​പ്ര​കാ​ശ് പ്ര​തി​യാ​യ ല​ഹ​രി​ക്കേ​സി​ല്‍ കൊ​ക്കെ​യ്ന്‍ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടെ മ​ര​ടി​ലെ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന​ത് ല​ഹ​രി പാ​ര്‍​ട്ടി​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലേ​ക്ക് പോ​ലീ​സെ​ത്തി.

റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

കൊ​ക്കെ​യ്‌​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി കൊ​ച്ചി ഡി​സി​പി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം ത​ന്നെ അ​ന്വേ​ഷ​ണ സം​ഘം ഹോ​ട്ട​ലി​ല്‍ ഓം​പ്ര​കാ​ശ് താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ നി​ന്ന് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി, ന​ടി പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ല​ഹ​രി പാ​ര്‍​ട്ടി​യി​യി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഓം ​പ്ര​കാ​ശു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് താ​ര​ങ്ങ​ള്‍ ന​ല്‍​കി​യ മൊ​ഴി. ഇ​വ​ര്‍​ക്ക് ല​ഹ​രി​ക്കേ​സി​ല്‍ ബ​ന്ധ​മി​ല്ലെ​ന്ന് പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓം​പ്ര​കാ​ശ്, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഷി​ഹാ​സ് എ​ന്നി​വ​രെ​യാ​ണ് കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട് കോ​ട​തി ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. കൊ​ക്കെ​യ്ന്‍ ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​യി​ക്കാ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ല്‍ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓം ​പ്ര​കാ​ശി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യേ​ക്കും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് ഓം ​പ്ര​കാ​ശ് താ​മ​സി​ച്ചി​രു​ന്ന മ​ര​ടി​ലെ ഹോ​ട്ട​ലി​ല്‍ ല​ഹ​രി​പ്പാ​ര്‍​ട്ടി ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഓം ​പ്ര​കാ​ശും സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി ഷി​ഹാ​സും താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ അ​ള​വി​ല്‍ മ​ദ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മ​ര​ട് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ്ത്രീ​ക​ള​ട​ക്കം ഇ​രു​പ​തോ​ളം​പേ​ര്‍ ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ലെ​ത്തി​യെ​ന്ന് മ​ര​ട് പോ​ലീ​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.