വാ​റ​ന്‍റി കാ​ല​യ​ള​വി​ല്‍ ടി​വിയുടെ കേടുപാട് തീർത്തില്ല; നി​ര്‍​മാ​താ​ക്ക​ള്‍​ ഉപഭോക്താവിന് 8,000 രൂ​പ നല്കാൻ ഉത്തരവ്
Wednesday, November 13, 2024 5:20 AM IST
കൊ​ച്ചി: വാ​റ​ന്‍റി കാ​ല​യ​ള​വി​ല്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ടി​വി റി​പ്പ​യ​ര്‍ ചെ​യ്തു ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ടി​വി നി​ര്‍​മാ​താ​ക്ക​ള്‍​ക്കെതിരേ 8000 രൂ​പ പി​ഴ വി​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്കപ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉത്തരവിട്ടു. 5,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 3,000 രൂ​പ കോ​ട​തി ചെ​ല​വും 45 ദി​വ​സ​ത്തി​ന​കം ഉ​പ​ഭോ​ക്താ​വി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉത്തരവ്. കോ​ത​മം​ഗ​ലം സ്വ​ദേ​ശി സൗ​ര​വ് കു​മാ​ര്‍ സാം​സം​ഗ് ഇ​ന്ത്യ ലി​മി​റ്റ​ഡിനെതി​രെ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍.

15,200 രൂ​പ ന​ല്‍​കി​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍ എ​ല്‍​ഇ​ഡി ടി​വി വാ​ങ്ങി​യ​ത്. മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ടി​വി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് എ​തി​ര്‍​ക​ക്ഷി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ വാ​റന്‍റി കാ​ല​യ​ള​വി​നു​ള്ളി​ല്‍ ത​ക​രാ​ര്‍ ആ​യി​ട്ടും ടി​വി റി​പ്പ​യ​ര്‍ ചെ​യ്തു ന​ല്‍​കാ​ന്‍ ക​മ്പ​നി വി​സ​മ്മ​തി​ച്ചു.

തു​ട​ര്‍​ന്നാ​ണ് ടി​വി​യു​ടെ വി​ല, ന​ഷ്ട​പ​രി​ഹാ​രം, കോ​ട​തി ചെ​ല​വ് എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു പ​രാ​തി​ക്കാ​ര​ന്‍ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

വാ​റ​ന്‍റി കാ​ല​യ​ള​വി​നു​ള്ളി​ല്‍ ടി​വി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​ട്ടും അ​ത് പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​ത് സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യും അ​ധാ​ര്‍​മി​ക​മാ​യ വ്യാ​പാ​ര രീ​തി​യു​മാ​ണെ​ന്ന് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വി.​ രാ​മ​ച​ന്ദ്ര​ന്‍, ടി.​എ​ന്‍. ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. പ​രാ​തി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ. ടോം ​ജോ​സ​ഫ് ഹാ​ജ​രാ​യി.