മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം ദേ​ശീ​യ​പാ​ത; ബൈ​പാ​സ് പ​ദ്ധ​തി​ക​ളി​ലെ കാ​ല​താ​മ​സം ആ​ശ​ങ്ക​യേ​റ്റു​ന്നു
Thursday, November 14, 2024 4:03 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ - കോ​ത​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ലെ ബൈ​പ്പാ​സ് പ​ദ്ധ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന കാ​ല​താ​മ​സം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക ന​ഷ്ട​മാ​കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​രോ​പി​ച്ചു.

2023-24 സാ​ന്പ​ത്തി​ക വ​ർ​ഷം കേ​ന്ദ്രം അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം കാ​ര​ണം പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​യി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കൊ​പീ​റ്റ​ണ്ട് അ​ഥോ​റി​റ്റി ഫോ​ർ ലാ​ന്‍റ് അ​ക്വി​സി​ഷ​ൻ എ​ന്ന ഏ​ജ​ൻ​സി​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി​ക​ളി​ലു​ണ്ടാ​യ കാ​ല​താ​മ​സം കാ​ര​ണം പ​ദ്ധ​തി മു​ന്നോ​ട്ടു പോ​കു​ന്നി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഫ​ണ്ട് ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഈ ​ഫ​ണ്ട് ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് പ​ങ്കെ​ടു​ത്തു.