കൂവപ്പടി ബ്ലോക്കിൽ കൊക്കോഗ്രാമം പദ്ധതിക്കു തുടക്കമായി
Wednesday, November 13, 2024 5:20 AM IST
പെ​രു​മ്പാ​വൂ​ര്‍: കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കാ​ര്‍​ഷി​ക വ്യാ​പ​ന പ​ദ്ധ​തി​യാ​യ കൊ​ക്കോ ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ടി അ​ജി​ത് കു​മാ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ക്കോ, ക​മു​ക് തൈ​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് തൈ​ക​ള്‍ ല​ഭ്യ​മാ​ക്കും. അ​റു​പ​തി​നാ​യി​രം കൊ​ക്കോ, ക​മു​ക് തൈ​ക​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന കൃ​ഷി ഓ​ഫി​സു​ക​ള്‍ മു​ഖേ​നെ​യാ​ണ് തൈ​ക​ള്‍ ന​ല്‍​കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​ന്ന 150 ഏ​ക്ക​ര്‍ കൃ​ഷി ഭൂ​മി​യി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​നി​ത​ക​ള്‍​ക്ക് 75 ശ​ത​മാ​നം സ​ബ്സി​ഡി ന​ല്‍​കും. എ​ഫ് വ​ണ്‍, ഇ​ന്‍റ​ര്‍ സി ​മം​ഗ​ള ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​പി. അ​വ​റാ​ച്ച​ന്‍, മാ​യ കൃ​ഷ്ണ​കു​മാ​ര്‍, ശി​ല്പ സു​ധീ​ഷ്, ഷി​ജി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.