എ​ള​വൂ​ർ-പാ​ല​പ്പു​ഴ പാ​ലം​ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു ; സാ​ധ്യ​താ പ​ഠ​നം ആരംഭിച്ചു
Thursday, November 14, 2024 3:30 AM IST
നെ​ടു​മ്പാ​ശേ​രി:​ എ​ള​വൂ​ർ-​പാ​ലു​പ്പു​ഴ പാ​ല​ത്തി​ന്‍റെ സാ​ധ്യ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി.

പ്രധാനമന്ത്രി ഗ്രാമ സടക് യോജന(പി​എം​ജിഎസ്‌വൈ) പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പാലം നി​ർ​മി​ക്കു​ന്ന​തി​ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യി​രു​ന്നു.

മാ​ള ,കൊ​ടു​ങ്ങ​ല്ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ള​രെ​യ​ധി​കം സ​മ​യ​ലാ​ഭം ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം.

കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പാ​ല​ത്തി​നു​ണ്ടാ​വും. പാ​ല​ത്തിന്‍റെ സാ​ധ്യ​താ പ​ഠ​നം ന​ട​ത്തു​ന്ന​തി​നായി ​പിഎംജിഎ​സ്‌വൈ ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ കെ.ടി. സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തിൽ ​ഉ​ന്ന​ത ഉ​ദ്യോ​ഗ സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന​യും സാ​ധ്യ​താ പ​ഠ​ന​വും ന​ട​ത്തി.

പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.വി. ​ജ​യ​ദേ​വ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും ​പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ​ പൗ​ലോ​സ് ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ​ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​.

എ​ള​വൂ​ർ-പാ​ല​പ്പു​ഴ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ളു​ടെ​യും ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ്.