പെരുമ്പാവൂര്‍: യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭയിലെ വികസനമുരടിപ്പിനെതിരേ എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. ബജറ്റ് നിർദേ ശങ്ങളിൽ ഒന്നു പോലും നടപ്പാക്കാതെ നഗരസഭയിലെ ജനജീവിതം ദുസഹമാക്കിയെന്നാരോ പിച്ചായിരുന്നു മാർച്ച്.
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ചേരിപ്പോരും അധികാര തര്‍ക്കവും മൂലം മൂന്നു ചെയര്മാന്മാരും മൂന്ന് വൈസ് ചെയര്മാന്മാരും മാറിയതല്ലാതെ ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന് എൽഡിഎഫ് ആരോപിച്ചു.
താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കുന്നില്ല. നവീകരണം പൂര്‍ത്തിയാക്കിയ കാഷ്വാലിറ്റി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുന്നില്ല. താലൂക്ക് ആയൂര്‍വേദ ആശുപത്രി, ഹോമിയോ, മൃഗാശുപത്രി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. നഗരസഭയിലെ വാര്‍ഡുകളില്‍ വഴിവിളക്കുകള്‍ കത്തുന്നില്ല. കൗണ്‍സിലര്‍മാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ബള്‍ബുകള്‍ മാറ്റുന്നത്. റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്. ഇഎംഎസ്. ടൗണ്‍ ഹാള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ ശോച്യാവസ്ഥയിലാണ്. കുടുംബശ്രീ, അങ്കണവാടികള്‍, തൊഴിലുറപ്പ് പദ്ധതി, ആശാവര്‍ക്കര്‍മാരുടെ സേവനം എന്നിവ രാഷ്ട്രീയവല്‍ക്കരിച്ച് നിര്‍ജീവമാക്കി തുട ങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാ ട്ടിയാണ് മാര്‍ച്ച് നടത്തിയത്.
സിപിഐ-എം ജില്ലാ കമ്മിറ്റി അംഗം എന്‍.സി. മോഹനന് ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ.പി. റെജിമോന് അധ്യക്ഷനായി. സി.എം. അബ്ദുള്‍ കരിം, കെ.ഇ. നൗഷാദ്, അഡ്വ. രമേശ് ചന്ദ്, സി.കെ. രൂപേഷ് കുമാര്‍, കെ.കെ. നാസര്‍, പി.സി. ബാബു, വി.പി. ഖാദര്‍, ആര്.എം. രാമചന്ദ്രന്, വി.കെ. സന്തോഷ്, സി.കെ. അസിം, ഏലിയാസ് മാത്യു എന്നിവര്‍ സംസാരിച്ചു.