പ്ര​മീ​ള ഗി​രീ​ഷ്കു​മാ​റി​ന്‍റെ അ​യോ​ഗ്യ​ത ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
Thursday, November 14, 2024 4:03 AM IST
മൂ​വാ​റ്റു​പു​ഴ: കൂ​റു​മാ​റ്റ പ​രാ​തി​യി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 12-ാം വാ​ർ​ഡം​ഗം പ്ര​മീ​ള ഗി​രീ​ഷ് കു​മാ​റി​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​ത ക​ൽ​പ്പി​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. 2014 മാ​ർ​ച്ച് ഏ​ഴി​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​മീ​ള സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് നി​യാ​സ് ത​ള്ളി . കൂ​റു​മാ​റ്റം തെ​ളി​ഞ്ഞ​താ​യും അ​യോ​ഗ്യ​ത നി​ല​നി​ൽ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് പ്രാ​വ​ശ്യം പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച​തി​ലും യു​ഡി​എ​ഫി​ൽ നി​ന്ന് കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന​തി​നു​മെ​തി​രെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​യി​രു​ന്നു നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​ത ക​ൽ​പ്പി​ച്ച​ത്. ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് 2020ൽ ​വി​ജ​യി​ച്ച പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​ത​ന്ത്ര​യാ​യ രാ​ജ​ശ്രീ രാ​ജു​വി​നെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു ജ​യ​നെ​തി​രെ വോ​ട്ട് ചെ​യ്ത് എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ​യാ​ണ് പ്ര​മീ​ള ഗി​രീ​ഷ്കു​മാ​റി​നെ​തി​രെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് പ​രാ​തി ന​ൽ​കി​യ​ത്. അ​യോ​ഗ്യ​ത ഉ​ത്ത​ര​വി​നെ​തി​രെ പ്ര​മീ​ള ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലും എ​ൽ​ദോ​സ് ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ കെ.​സി. വി​ൻ​സ​ന്‍റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. യു​ഡി​എ​ഫ് ന​ൽ​കി​യ ര​ണ്ട് കേ​സു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ര​ണ്ടും ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. അ​യോ​ഗ്യ​യാ​യ​ക്ക​പ്പെ​ട്ട​തി​നാ​ൽ ആ​റ് വ​ർ​ഷ​ത്തേ​ക്ക് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​മീ​ള​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ല.