വി​സ്മ​യ​കാ​ഴ്ച​ക​ളൊ​രു​ക്കി ഗു​ണാ കേ​വ് ഓ​ണം ട്രേ​ഡ് ഫെ​യ​ർ
Thursday, September 12, 2024 4:01 AM IST
കൊ​ച്ചി: പ​ന്ത​ല്‍ ട്രേ​ഡ് ഫെ​യ​ര്‍ അ​സോ​സി​യേ​റ്റ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഗു​ണാ കേ​വ് മെ​ഗാ ഓ​ണം ട്രേ​ഡ് ഫെ​യ​റി​ല്‍ വ​ന്‍ ജ​ന​ത്തി​ര​ക്ക്. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വ് മൈ​താ​നി​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ആ​റു​വ​രെ ന​ട​ക്കു​ന്ന മെ​ഗാ ഓ​ണം ട്രേ​ഡ് ഫെ​യ​റി​ല്‍ കൊ​ടൈ​ക്ക​നാ​ലി​ലെ ഗു​ണാ​കേ​വി​ലേ​ക്ക് പോ​കു​ന്ന പ​റ​യി​ടു​ക്കി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് പ്ര​വേ​ശ​ന ക​വാ​ടം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ടം, അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ന​ന​യാ​ത്ര എ​ന്നി​വ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​ക​ളി​ലേ​ക്കാ​ണ് കാ​ഴ്ച​ക്കാ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. 150 രൂ​പ​യു​ടെ ല​വ് ബേ​ര്‍​ഡ്സ് മു​ത​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള മെ​ക്കാ​വു വ​രെ​യു​ള്ള പ​ക്ഷി​ക​ളും സി​ലി​ന്‍​ഡ്രി​ക്ക​ല്‍ അ​ക്വേ​റി​യ​വും പെ​റ്റ്ഷോ​യു​മെ​ല്ലാം കാ​ഴ്ച​ക്കാ​രെ ആ​ക​ര്‍​ഷി​ക്കും.

150-ലേ​റെ സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്. ക​റി​ക്ക​ത്തി മു​ത​ല്‍ കാ​റു​ക​ള്‍ വ​രെ ല​ഭി​ക്കു​ന്ന ബ്രാ​ന്‍​ഡ​ഡ് സ്റ്റാ​ളു​ക​ളും ഉ​ത്പ​ന്ന വി​പ​ണ​ന​മേ​ള​യും സ​ന്ദ​ര്‍​ശ​ക​രെ സ്വീ​ക​രി​ക്കും. കു​ട്ടി​ക​ള്‍​ക്ക് കി​ഡ്സ് സോ​ണ്‍, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് എ​ന്നി​വ​യും രു​ചി​യാ​സ്വ​ദി​ക്കാ​ന്‍ ഫു​ഡ്‌​കോ​ര്‍​ട്ടു​ക​ളും സ​ജ്ജ​മാ​ണ്.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു വ​രെ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു​വ​രെ​യു​മാ​ണ് പ്ര​ദ​ര്‍​ശ​നം. പ്ര​വേ​ശ​നം പാ​സ് മൂ​ലം.