സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Wednesday, September 11, 2024 3:59 AM IST
കൊ​ച്ചി: ഡോ​ണ്‍ ബോ​സ്‌​കോ യു​വ​ജ​ന കേ​ന്ദ്രം കൊ​ച്ചി​യും സ്‌​നേ​ഹ​ഭ​വ​ന്‍ അ​ന​ക്‌​സും എ​റ​ണാ​കു​ളം ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ക​മ്മ​ട്ടി​പ്പാ​ട​ത്ത് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.

എ​റ​ണാ​കു​ളം ആ​ര്‍​പി​എ​ഫ് പോ​സ്റ്റ് ക​മ്മാ​ന്‍​ഡ​ര്‍ ബി​നോ​യ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​നേ​ഹ​ഭ​വ​ന്‍ എ​ക്‌​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​പി.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ര്‍​പി​എ​ഫ് എ​സ്‌​ഐ ജോ​യ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​അ​ക്‌​സ, കൊ​ച്ചി ഡോ​ണ്‍ ബോ​സ്‌​കോ യൂ​ത്ത് സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഭി​ലാ​ഷ്, ഫാ. ​ബി​നോ, ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​ജ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളും ക​മ്മ​ട്ടി​പ്പാ​ടം പ​രി​സ​ര വാ​സി​ക​ളും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.