മാ​സ്റ്റേ​ഴ്സ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്; ക​സ്റ്റം​സി​ൽ​നി​ന്നു മൂ​ന്ന് താ​ര​ങ്ങ​ൾ
Thursday, September 12, 2024 3:49 AM IST
നെ​ടു​മ്പാ​ശേ​രി: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മാ​സ്റ്റേ​ഴ്സ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കൊ​ച്ചി ക​സ്റ്റം​സി​ൽ​നി​ന്നു മൂ​ന്ന് താ​ര​ങ്ങ​ൾ. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ലേ​ക്കാ​ണ് ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

നി​ര​വ​ധി രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ള്ള എ​സ്.​എ. മ​ധു, യൂ​സ​ഫ് കെ. ​ഇ​ബ്രാ​ഹിം സം​സ്ഥാ​ന കാ​യി​ക​താ​രം കൂ​ടി​യാ​യ പി.​കെ. ജി​തേ​ഷ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. കൂ​ടാ​തെ മു​ൻ നേ​വി താ​രം സി.​കെ. ഷാ​ജു, കെ​എ​സ്ഇ​ബി​യി​ലെ താ​ഹ അ​ഹ​മ്മ​ദ്, ജാ​ഫ​ർ ഖാ​ൻ, മി​ലി​ട്ട​റി എ​ൻ​ജി​നി​യ​റിം​ഗ് ഗ്രൂ​പ്പി​ലെ എം.​പോ​ളി, റെ​ഡ് ലാ​ൻ​ഡ് വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യി​ലെ ജോ​പ്പി ജോ​ർ​ജ്, എ​ൽ​ഐ​സി​യി​ലെ എം.​ബി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഈ ​മാ​സം 14, 15 തീ​യ​തി​ക​ളി​ലാ​യി ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്.

മു​ൻ വോ​ളി​ബോ​ൾ താ​ര​മാ​യ ഷെ​ഫീ​ർ മ​തി​ല​ക​മാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വേ​ദി​യൊ​രു​ക്കു​ന്ന സം​ഘാ​ട​ക സ​മി​തി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി. ഇ​ന്ത്യ​ക്ക് പു​റ​മേ പാ​കി​സ്ഥാ​ൻ, ഉ​ക്രൈ​ൻ, ഫി​ലി​പെ​യ്ൻ​സ്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 12 പു​രു​ഷ ടീ​മു​ക​ളു ടീ​മു​ക​ളും ആ​റ് വ​നി​താ ടീ​മു​ക​ളു​മാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. യു​എ​ഇ​യു​ടെ വോ​ളി​ബോ​ൾ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ന്താ​രാ​ഷ്ട്ര മാ​സ്റ്റേ​ഴ്സ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്.