ബീ​ച്ചി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ബ​സ് ഡ്രൈ​വ​ർ റി​മാ​ൻ​ഡി​ൽ
Wednesday, September 11, 2024 3:38 AM IST
വൈ​പ്പി​ൻ: ബ​സി​ൽ യാ​ത്ര ചെ​യ്ത് പ​രി​ച​യ​പ്പെ​ട്ട ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ചെ​റാ​യി ബീ​ച്ചി​ലെ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

തൃ​പ്പൂ​ണി​ത്തു​റ - ഹൈ​ക്കോ​ർ​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ച​ക്കാ​ല​ക്ക​ൽ അ​ബ്ദു​ൾ മു​ത്ത​ലി​ഫ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ർ​ട്ടു​കൊ​ച്ചി- പൂ​ക്കാ​ട്ടു​പ​ടി റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന മ​റ്റൊ​രു ബ​സി​ൽ പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഇ​ര​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​ത്ത​ല പോ​ലീ​സ് എ​ടു​ത്ത കേ​സി​ൽ മു​ന​മ്പം പോ​ലീ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ന​മ്പം സി ​ഐ കെ.​എ​സ്‌.​സ​ന്ദീ​പ്, എ​സ്ഐ. എം.​ബി. സു​നി​ൽ​കു​മാ​ർ എ​എ​സ്ഐ പി.​എ. ശ്രീ​ജി, എം.​എ​സ്. രാ​ജി , സി ​പി ഒ ​മു​ഹ​മ്മ​ദ് യാ​സി​ർ എ​ന്നി​വ​രാ​ണ് അന്വേഷണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.