അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം ന​ട​ത്തി
Thursday, September 12, 2024 3:49 AM IST
നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റു ദി​വ​സ​ത്തോ​ളം നീ​ളു​ന്ന ഓ​ർ​മി​ക്കാ​ൻ ഒ​രോ​ണം-2024 വി​പ​ണ​ന പ്ര​ദ​ർ​ശ​ന മേ​ള​യു​ടെ ര​ണ്ടാം ദി​വ​സം അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക സം​ഗ​മം "ഓ​ണ​നി​ലാ​വ്' റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര സ​ജീ​വ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ സി​നിമാതാരം സി​നോ​ജ് അ​ങ്ക​മാ​ലി മു​ഖ്യാ​തി​ഥി​യാ​യി. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ്, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ, പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി ജോ​ഷി ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി. ​എം. വ​ർ​ഗീ​സ്,

ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​നി കു​ഞ്ഞു​മോ​ൻ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ഷ​ബീ​ർ അ​ലി, മ​റ്റു ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ ഡോ. ​സീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ അ​വ​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ വ​നി​ത വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ൾ​ക്ക് ഒ​രു വി​പ​ണ​ന വേ​ദി ഒ​രു​ക്കു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന വി​പ​ണ​ന മേ​ള​യി​ൽ മു​പ്പ​തോ​ളം സ്റ്റാ​ളു​ക​ൾ ഉ​ണ്ട്.