പ​ച്ചാ​ളം വ​ടു​ത​ല മേ​ഖ​ലയി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം
Thursday, September 12, 2024 3:36 AM IST
കൊ​ച്ചി: പ​ച്ചാ​ളം, വ​ടു​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്. സു​ഗ​മ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​ന്‍ 160 പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​തു പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ജ​ല അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി പി.​എ​ച്ച് സ​ര്‍​ക്കി​ള്‍ സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​റും പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​റും സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ ജ​ല ദൗ​ര്‍​ല​ഭ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള ശു​ദ്ധ​ജ​ലം എ​ത്തി​ക്ക​ണം.

കു​ടി​വെ​ള്ള ല​ഭ്യ​ത​ക്കാ​യി റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും ജ​ല​അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റും കൊ​ച്ചി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും ലോ​ര്‍​ഡ്‌​സ് കോ​ട്ടേ​ജ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ 2025 ജ​നു​വ​രി 31ന് ​മു​മ്പ് ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ടു​ത​ല ലോ​ര്‍​ഡ്‌​സ് കോ​ട്ടേ​ജ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ​യു​ള്ള 70 ഓ​ളം വീ​ടു​ക​ളി​ല്‍ ഗു​രു​ത​ര​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​കെ. ഷീ​ബ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.